കൊച്ചി: എറണാകുളം രാജേന്ദ്രമൈതാനിയിൽ ഇന്ന് വൈകിട്ട് ആറു മുതൽ രാത്രി ഒന്നു വരെ നവവത്സാരാഘോഷവും ഫാഷൻ ഷോയും അരങ്ങേറും. ഭക്ഷണശാലകളും രാത്രി തുറന്നുപ്രവർത്തിക്കും.
ആഘോഷങ്ങളുടെ ഉദ്ഘാടനം ബാലതാരം ദേവനന്ദ, മിസ് ഇന്ത്യ ഫിറ്റ്നസ് റണ്ണറപ്പ് ജിനി ഗോപാൽ, ടി.വി താരം നീരജപിള്ള, ഫാഷൻ ഡിസൈനർ ഡോ. ഉണ്ണികൃഷ്ണൻ, കന്നടനടി പ്രിയദർശിനി എന്നിവർ ചേർന്ന് നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ മോഡലുകൾ ഫാഷൻ ഷോയിൽ അണിനിരക്കും. മ്യൂസിക് നൈറ്റ്, ഡി.ജെ. നൈറ്റ് എന്നിവയുമുണ്ടാകും.
ഇൻസ്പയർ മീഡിയ, ആർട്ട് ഒഫ് ക്രിയേഷൻസ് എന്നിയാണ് പരിപാടിയുടെ സംഘാടകർ.