കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ കൗൺസിലർ, ഡാറ്റാ മാനേജർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കൗൺസിലർ തസ്തികയിലേക്ക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡാറ്റാ മാനേജർക്ക് കൊമേഴ്സ് ബിരുദവും കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ഡിപ്ലോമയും ആണ് ആവശ്യമായ യോഗ്യത. താാൽപര്യമുള്ളവർ ജനുവരി 3ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.