കൊച്ചി : രണ്ടാമത് സംസ്ഥാന ഇന്റർക്ളബ് തായ്ക്കോണ്ട ചാമ്പ്യൻഷിപ്പ് കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്ററിൽ ജനുവരി രണ്ടുമുതൽ നാലുവരെ നടക്കും. തായ്ക്കോണ്ട അസോസിയേഷൻ ഒഫ് കേരളയുടെ അംഗീകാരമുള്ള ക്ളബുകളിലെ 1300 മത്സരാർത്ഥികളും 200 ഒഫീഷ്യലുകളും പങ്കെടുക്കും. മത്സരം ടി.ജെ. വിനോദ് എം.എൽ.എ. മൂന്നിന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നാലിന് വൈകിട്ട് ആറിന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.