കൊച്ചി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ കേരളയുടെ ആഭിമുഖ്യത്തിൽ കാസർകോട് മഞ്ചേശ്വരത്തുനിന്ന് രാജ്ഭവനിലേയ്ക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കും. ജനുവരി 20 ന് ആരംഭിക്കുന്ന മാർച്ച് ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോടെ സമാപിക്കും. രാഷ്ട്രീയ, മത, സാമൂഹിക, മനുഷ്യാവകാശ, സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കുമെന്ന് കൂട്ടായ്‌മ ഭാരവാഹികളായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, വി.എച്ച്. അലിയാർ മൗലവി, ടി.പി. മുജീബ് റഹ്മാൻ, മൂസാ നജ്‌മി എന്നിവർ അറിയിച്ചു.