camb
സൗജന്യ നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു

പട്ടിമറ്റം: അത്താണി മില്ലേനിയം റസിഡന്റ്സ് അസോസിയേഷന്റെയും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലി​റ്റി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.എ അബ്ബാസ് അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, ഗ്രാമ പഞ്ചായത്തംഗം ശ്യാമള സുരേഷ്, ​ടി.എ ഇബ്രാഹിം,മൈതീൻ ജനസേവ,‌പി എ നൗഷാദ് ,കെ.കെ.സുബ്രഹ്മണ്യൻ,റെജി ചെങ്ങര തുടങ്ങിയവർ സംസാരിച്ചു. ഇരുനൂറിലേറെ പേർക്ക് ക്യാമ്പിൽ പരിശോധന നടത്തി.