പെരുമ്പാവൂർ: പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്നു പുതുവർഷത്തെ വരവേൽക്കുകയാണ് ചെമ്പറക്കിയിൽ പ്രവർത്തിക്കുന്ന ബ്ലെസ് റിട്ടയർ മെന്റ് ലീവിംഗിലെ അന്തേവാസികൾ. അൻപത്തഞ്ചു വയസിനു മുകളിൽ പ്രായം ഉള്ളവരാണ് എല്ലാവരും. റിട്ടയർമെന്റ് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഇവരെല്ലാം. ഇത്തവണ പുതുവർഷത്തെ വരവേൽക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. റെസിഡൻസിന്റെ പൂർണമായ പങ്കാളിത്തത്തോടെ ആഘോഷങ്ങൾക്ക് വേണ്ടിയുള്ള കേക്ക്, മെഴുകുതിരി, കുക്കീസ് എന്നിവ സ്വന്തമായാണ് ഇവർ ഉണ്ടാക്കിയത്, കൂടാതെ ഗ്രീറ്റിംഗ് കാർഡുകൾ , അലങ്കാരത്തിന് വേണ്ടിയുള്ള ബൊക്കെ വർണ്ണ പേപ്പറുകൾ കൊണ്ടുള്ള പൂക്കൾ പേപ്പറുകൊണ്ടുള്ള മഞ്ഞു പാളികൾ, എല്ലാം ഇവർ സ്വയം നിർമ്മിക്കുകയായിരുന്നു.

പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയത് സംവിധയകാൻ സിബി മലയിൽ . എല്ലാവർക്കും അദ്ദേഹം ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നു . ബ്ലെസ് റിട്ടയർ മെന്റ് ലിവിങ് മാനേജിങ് ഡയറക്റ്റർ ജിജോ ആന്റണി , ചെയര്മാൻ ബാബു ജോസഫ് , ഡയറക്ടർ ശീതൾ ആൻ ജിജോ , എക്‌സിക്യൂട്ടീവ് ഡയറക്ടർ ലിജ ജിജോ , സ്റ്റാഫ് , റസിഡൻസ്, ബ്ലെസ് റിട്ടയർ മെന്റിലെ അഭ്യുദയകാംഷികൾ എന്നിവർ ആഘോഷരാവിൽ പങ്കെടുത്തു.