ആലുവ: പുതുവർഷത്തോടനുബന്ധിച്ച് മലയാറ്റൂർ കാർണിവലിന്റെ ഭാഗമായി കാലടിയിൽ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് അറിയിച്ചു. കാലടിയിൽ നിന്നുവരുന്ന വാഹനങ്ങൾ നിരപ്പേൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണപ്പാട്ടി ചിറയുടെ തെക്കുപടിഞ്ഞാറു കപ്പേളയുടെ മുന്നിൽനിന്നും വലത്തേക്കുതിരിഞ്ഞ് യൂക്കാലി റോഡുവഴി ഐ.ബിയുടെ എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലെത്തണം. മഞ്ഞപ്ര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യൂക്കാലി റോഡു വഴി പാർക്കിംഗ് ഗ്രൗണ്ടിൽ എത്തണം. രാത്രി 10ന് ശേഷം തിരക്കു നിയന്തണാതീതമായാൽ വാഹനഗതാഗതം നിയന്തിക്കും.