വൈപ്പിൻ : ചെറായി ബീച്ച് ടൂറിസം മേളയ്ക്ക് ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് 5.30 ന് ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പ്രസംഗിക്കും. തുടർന്ന് സുനിൽ തിരുവാലൂർ അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക, ഗാനമേള, രാത്രി 12 ന് പുതുവത്സരത്തെ വരവേറ്റുകൊണ്ടുള്ള വർണമഴ.
ഇന്നലെ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് വിമുക്തി മിഷന്റെ ഓട്ടൻതുള്ളൽ , ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ , കുടുംബശ്രീ, ബാലസഭ എന്നിവരുടെ കലാപരിപാടികൾ നടന്നു.