കൊച്ചി:പുതുവത്സരാഘോഷങ്ങളുടെ ലഹരിയലമർന്ന ഫോർട്ടുകൊച്ചിയിൽ പൊലീസ് ശക്തമായ സുരക്ഷാ വലയമൊരുക്കി. ഇന്നും നാളെയും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.വിദേശികൾക്ക് പുതവത്സരമാഘോഷിക്കാൻ ബീച്ചിൽ പ്രത്യേക ഇടമൊരുക്കി. മദ്യപിച്ച് വരുന്നവരെ തടയും. വാഹനനിയന്ത്രണങ്ങളുമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ജങ്കാറിന്റെ സേവനം ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ആഘോഷം കഴിഞ്ഞ് രാത്രി 12 മണിക്ക് മടങ്ങാൻ ബസ് സർവീസുകളും ഏർപ്പെടുത്തി.

സുരക്ഷ

3 പൊലീസ് അസി.കമ്മിഷണർമാർ

6 സർക്കിൾ ഇൻസ്‌പെക്‌ടർ

40 എസ്.ഐമാർ

400 പൊലീസുകാർ

150 നിരീക്ഷണ കാമറകൾ

3 വാച്ച് ടവറുകളിൽ 5 വീഡിയോ കാമറ

 പൂവാലൻമാർ കുടുങ്ങും

സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാൻ 50 വനിതാ പൊലീസുകാർ. മഫ്തിയിൽ 100 പൊലീസുകാർ. കാമറ, വാച്ച് ടവർ എന്നിവിടങ്ങളിലെ നിരീക്ഷണത്തിനായി 25 ഉദ്യോഗസ്ഥർ. ഇവർ വയർലെസിൽ കൂടി സന്ദേശം നൽകുന്നതനുസരിച്ച് അക്രമികൾ പിടിയിലാകും.

 രണ്ടെണ്ണം അടിച്ചാൽ നോ എൻട്രി

മദ്യ ലഹരിയിൽ ഫോർട്ടുകൊച്ചി ഭാഗത്തേക്ക് കുടുംബമല്ലാതെ വരുന്നവരെ കണ്ടെത്തും. സാമൂഹ്യ വിരുദ്ധരുടെ പ്രവേശനം നടയും. ഇതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

 പൊലീസ് പരിശോധന

ബി.ഒ.ടി പാലം

തോപ്പുംപടി പഴയ പാലം

ഇടക്കൊച്ചി പാലം

കുമ്പളങ്ങി പാലം

കണ്ടക്കടവ്

കമാലക്കടവ്

 പാർക്കിംഗ് നിരോധനം

ഇന്നും നാളെയും ഫോർട്ടുകൊച്ചി കെ.ജി.ജേക്കബ് റോഡിന്റെ വശത്തുള്ള പാർക്കിംഗ് നിരോധിച്ചു. ഒന്നിന് ഉച്ചയ്‌ക്ക് രണ്ടു മുതൽ ഫോർട്ടുകൊച്ചി വെളി മുതൽ ബസ് സ്റ്റാൻഡ് വരെ കെ.ജി. ജേക്കബ് റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു. നാളെ സൗത്ത് ബീച്ചിൽ പാർക്കിംഗ് അനുവദിക്കില്ല.

 പാർക്കിംഗ്

പള്ളത്തുരാമൻ മൈതാനം

വെളി ഗ്രൗണ്ട്

ബിഷപ്പ് ഹൗസ് പാർക്കിംഗ് ഏരിയ

ഹോസ്‌പിറ്റൽ ഗ്രൗണ്ട്

ന്താക്രൂസ് സ്കൂൾ മൈതാനം

സെന്റ് പോൾസ് സ്‌കൂൾ ഗ്രൗണ്ട്

ഡെൽറ്റാ സ്‌കൂൾ ഗ്രൗണ്ട്