mary-87

പോത്താനിക്കാട്: മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പരേതനായ മണ്ണാറപ്രായിൽ എം.പി. വർക്കിയുടെ ഭാര്യ മേരി വർഗീസ് (87) നിര്യാതയായി. പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് ഭരണസമിതി അംഗം, പബ്ലിക് ലൈബ്രറി ഭരണസമിതി അംഗം, ഗ്രാമോദ്ധാരണ വനിതാസമാജം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ്, തമ്പി, ബീന, റൂഡി. മരുമക്കൾ: ഗ്രേസി, മത്തായിക്കുഞ്ഞ്, എൽസി, പരേതനായ ഗീവർഗീസ്.