പെരുമ്പാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓടക്കാലിയിലേയും സമീപപ്രദേശങ്ങളിലേയും ജമാഅത്ത് ഇമാമുമാരുടേയും മഹല്ല് കമ്മിറ്റികളുടേയും നേതൃത്വത്തിൽ രൂപം കൊണ്ട സംയുക്ത മുസ്ലിം ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുമലപ്പടിയിൽ നിന്ന് ഓടക്കാലിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പാനിപ്ര ഇമാം ഹംസ മൗലവിയുടെ ദുആയോടെ ആരംഭിച്ച പ്രകടനം കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷിയാസ് ബദരി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓടക്കാലിയിൽ നടന്ന പൊതുസമ്മേളനം പെഴയ്ക്കാപ്പിള്ളി ജാമിഅ ബദരിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഷിയാസ് ബദരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അബൂബക്കർ ബാഖവി ആമുഖ പ്രഭാഷണം നടത്തി. യോഗത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം എം ഷൗക്കത്തലി, ഹസൈനാർ ആട്ടായം, കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം വടക്കേക്കര, അബ്ദുൽ റസ്സാഖ്, അബ്ദുൾ സലാം എന്നിർ പ്രസംഗിച്ചു.