കോലഞ്ചേരി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ അനുവദിക്കുന്നതിന് മസ്റ്ററിംഗ് നിർബന്ധമാക്കി. സർക്കാർ ഉത്തരവ് വന്ന സാഹചര്യത്തിൽ ജില്ലയിലെ പെൻഷൻകാർ ഇന്ന് ക്ഷേമനിധി ബോർഡിന്റെ എറണാകുളം ജില്ലാ ഓഫീസിലും, ആലുവ, തൃപ്പൂണിത്തുറ എന്നീ മിനി സിവിൽ സ്‌റ്റേഷനുകളിലും, നോർത്ത് പറവൂർ ഗവ.സെർവന്റ്‌സ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളിലും, കോതമംഗലം പി.ഡബ്‌ളിയു.ഡി റസ്റ്റ് ഹൗസിലും, ഫോർട്ട്‌കൊച്ചി പട്ടാളം റോഡിലുള്ള വ്യാപാരി വ്യവസായി ഭവനിലും വച്ച് അക്ഷയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മണി മുതൽ 5 മണി വരെ മസ്റ്ററിംഗ് നടക്കും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിംഗ് നടത്താവുന്നതാണ്.