pr-reghu
എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ സ്‌കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ആരതി രഘുനാഥിന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉപഹാരം സമ്മാനിക്കുന്നു

ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല 'ഭരണഘടനയുടെ 70 വർഷങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സ്‌കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ആരതി രഘുനാഥിനെ ആദരിച്ചു. സ്റ്റേറ്റ് ജൂനിയർ തായ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനംനേടിയ എ.എസ്. അക്ഷയ്, ബാലതാരം ഗൗതം രാജേഷ്, ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയ അഞ്ജലി കൃഷ്ണ, ഐശ്വര്യ മോഹൻ, പൂജ മഞ്ജു, കെ.എസ്. കൃഷ്ണ എന്നിവരെയും ആദരിച്ചു. എടത്തല പഞ്ചായത്തംഗം എ.കെ. മായാദാസൻ, ഗ്രന്ഥശാല സെക്രട്ടറി കെ.പി. ശിവകുമാർ, ജോയിന്റ് സെക്രട്ടറി ബി. ഹരികുമാർ എന്നിവർ സംസാരിച്ചു.