പെരുമ്പാവൂർ: മുസ്ലിം ജമാഅത്ത് കമ്മിറ്റികൾ ചേർന്ന് ഓടക്കാലി മേഖലാ സംയുക്ത മഹല്ല് ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ഹംസ മൗലവി പാനിപ്ര, സിദ്ദിഖ് ഹസനി,ഇല്യാസ് ബാഖവി ഓടക്കാലി, അബൂബക്കർ ബാഖവി നൂലേലി, കെ പി അഷറഫ് ബാഖവി കനാൽപാലം,ജഹഫർ ബാഖവി പൂവത്തൂർ, റഫീഖ് അലി നിസാമി കാട്ടാംകുഴി, മൈതീൻ ഷിഹാബ് അൽ അബ് രാരി കോട്ടപ്പടി,താജുദ്ദീൻ അൽ ഹസനി കുറ്റിലഞ്ഞി,എൻ എം സലിം ,എന്നിവർ രക്ഷാധികാരികളും ഷിയാസ് ബദരി മേതല ചെയർമാൻ, എം എം ഷൗക്കത്തലി കോഡിനേറ്ററായും എട്ട് ജമാഅത്തുകളിൽ നിന്നുള്ള കമ്മിറ്റി അംഗങ്ങളുടേയും മഹല്ല് ഇമാമുമാരുടേയും യോഗം തിരഞ്ഞെടുത്തു.