കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് 9 ാം വാർഡിൽ ആശ വർക്കറുടെ ഒഴിവുണ്ട്. വാർഡിൽ സ്ഥിര താമസമുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരോ, വിധവകളോ ആയവർക്ക് അവസരമുണ്ട്. എസ്.എസ്.എൽ.സി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർ വിവാഹ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി ഇന്ന് ഉച്ചയ്ക്ക് 2 ന് പഞ്ചായത്ത് ഓഫീസുമായോ, കടയിരുപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രമായോ ബന്ധപ്പെടണം.