കിഴക്കമ്പലം: കല ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നാടകോത്സവം കുമരകം രഘുനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫ്രാൻസിസ് ആന്റണി അദ്ധ്യക്ഷനായി. പീറ്റർ ജോസഫ്, കെ.ടി.പോൾ, ഒ.ജെ.ദേവസിക്കുട്ടി, ജോയി തട്ടാറ എന്നിവർ പ്രസംഗിച്ചു. പ്രവേശനം സൗജന്യമാണ്. നാളെ വള്ളുവനാട് നാദത്തിന്റെ 'കാരി', വ്യാഴാഴ്ച കോട്ടയം ദർശനയുടെ ' മഴ നനയാത്ത മക്കൾ' എന്നീ നാടകങ്ങളും ഉണ്ടാകും.