# വൈകിട്ട് 6.30 മുതൽ ആലുവ എം.ജി ടൗൺ ഹാൾ ഗ്രൗണ്ടിൽ


ആലുവ: ആലുവ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാഴ്ച്ച നീണ്ടുനിന്ന ആഘോഷങ്ങൾ പുതുവത്സരാഘോഷം 'ആലുവ 2020'ന് ഇന്ന് അർദ്ധരാത്രിയോടെ സമാപനമാകും.

വൈകിട്ട് 6.30ന് എം.ജി ടൗൺ ഹാളിൽ ആരംഭിക്കുന്ന സംസ്‌കാരിക സമ്മേളനം ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ, രാജു ഹോർമിസ് (ഫെഡറൽ ബാങ്ക്), എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു അദ്ധ്യക്ഷത വഹിക്കും. ജി.സി.ഡി.എ ചെയർമാൻ വി. സലിം പ്രമുഖ വ്യക്തികളെയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുതിർന്ന വ്യാപാരികളെയും ആദരിക്കും. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം സമ്മാനദാനം നിർവഹിക്കും. ജനറൽ സെക്രട്ടറി എ.ജെ. റിയാസ് പുതുവത്സര സന്ദേശം നൽകും. ജനറൽ കൺവീനർ ലത്തീഫ് പുഴിത്തറ സ്വഗതവും ട്രഷറർ ജോണി മൂത്തേടൻ നന്ദിയും പറയും.

രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക വ്യാപാരി, ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിന് ശേഷം സിനിമാതാരം സമദ് നയിക്കുന്ന മെഗാഷോ അരങ്ങേറും. തുടർന്ന് രാത്രി 12ന് ആകാശത്ത് വർണമഴ തെളിച്ചു കൊണ്ട് പപ്പാഞ്ഞിയെ കത്തിച്ചു ആലുവ 2020നെ വരവേൽക്കും. ആഘോഷങ്ങളുടെ ഭാഗമായി സെവൻസ് ഫുട്‌ബാൾ, വടംവലി മത്സരം, ചിത്രരചനാ മത്സരം, ടൂ വീലർ ഫാൻസിഡ്രസ്, സംസ്‌കാരിക ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചിരുന്നു.