11
മാർച്ച്

തൃക്കാക്കര: പ്ലാസ്റ്റിക് നിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നി​ൽ ധർണ നടത്തി.ബദൽ കണ്ടെത്തുന്നത് വരെ സമ്പൂർണ്ണ പ്ളാസ്റ്റിക്ക് നിരോധനം അസാദ്ധ്യമാണ്.ഇക്കാര്യം സംഘടനാ നേതൃത്വം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ജില്ല പ്രസിഡൻ്റ് ജോളി ചക്യത്ത്
ഉൽഘാടനം ചെയ്തു. ബൈജു തളിയത്ത് സംസ്ഥാന പ്ര വർത്തക സമിതി അംഗം) അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി വി.വി.ജയൻ, ഹുസൈൻ കുന്നുകര, നജീബ് എലക്കഞ്ഞിക്കായ്, ഡോ: അജിത് കോശി, ഭാസ്കരൻ ചുള്ളിക്കൽ, തോമസ് കോറശ്ശേരി, ഷക്കീല യഹ് യ, ജോസ് വിതയത്തിൽ, ഷോണിജോർജ്, ഫ്രെഡ്ഡി ഡിക്രൂസ്, വി.പി.സതീശൻ, വേലായുധൻ പിള്ള എന്നിവർ പ്രസംഗിച്ചു.