നെടുമ്പാശേരി: ചെങ്ങമനാട് മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതൽ പത്തുവരെ തീയതികളിൽ നടക്കും. നാളെ വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച,7 ന് സംഗീതക്കച്ചേരി, 8 ന് കൊടിയേറ്റ്. രണ്ടിന് രാത്രി 7 ന് നൃത്തശില്പം, മൂന്നിന് രാത്രി 7 ന് പ്രഭാഷണം, 8.30 ന് കൊച്ചിൻ മൻസൂറിന്റെ പഴയ സിനിമാ ഗാനങ്ങൾ, നാലിന് രാത്രി 7 ന് അക്ഷരശ്ലോക കാവ്യകേളി സദസ്, 8.30 ന് ഗാനമേള, അഞ്ചിന് രാത്രി 7 ന് വയലിൻ കച്ചേരി, 8.30 ന് ബാലെ, ആറിന് രാത്രി 7 ന് യോഗാപരിശീലനം, നൃത്തനൃത്യങ്ങൾ, 8.30 ന് കഥകളി, ഏഴിന് രാത്രി 7 ന് സോപാന സംഗീതാഞ്ജലി, 8.30 ന് നാടകം, എട്ടിന് രാത്രി 7 ന് ഓട്ടൻതുള്ളൽ, 9.30 ഡബിൾ തായമ്പക, ഒൻപതിന് രാവിലെ 8.30ന് അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന ശ്രീബലി, രാത്രി 7 ന് പ്രഭാഷണം, പത്തിന് വൈകിട്ട് 3.30 ന് ആറാട്ട് എഴുന്നള്ളിപ്പ്, 7 ന് വില്ലടിച്ചാംപാട്ട്, 10 ന് അമ്പലനടയിൽ പഞ്ചവാദ്യം, പാണ്ടിമേളം എന്നിവ നടക്കും.