old-students
1981 എസ്എസ്എൽസി ബാച്ചിന്റെ കുടുംബസംഗമം 'ചങ്ങാത്തം' മുൻകാല അദ്ധ്യാപകർ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1981 എസ്.എസ്.എൽ.സി ബാച്ചിന്റെ കുടുംബ സംഗമം 'ചങ്ങാത്തം' മുൻകാല അദ്ധ്യാപകർ ഉദ്ഘാടനം ചെയ്തു. എ.എൻ. വിപിനേന്ദ്രകുമാർ അദ്ധ്യക്ഷനായി. എം.പി. അബ്ബാസ്, മിനിരാജൻ, എം.എം. സബാദ്, ടി.എം. സതീശൻ, കെ.എസ്. അസീസ്, ഡെന്നി കൂരൻ, ജെസിടെലസ്, ജയശ്രീ കാർത്തികേയൻ, എസ്. ജയരാജ്, ടിവി. നടരാജ് എന്നിവർ സംസാരിച്ചു. മുൻകാല അദ്ധ്യാപകരായ റോസമ്മ, മറിയം ബീവി, ആനി, തങ്കരാജ്, പ്രസന്ന എന്നിവരെ ആദരിച്ചു. വിവിധ രംഗങ്ങളിൽ മികവു തെളിയച്ചവരെ അനുമോദിച്ചു. കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.