കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ പ്രവർത്തിക്കുന്ന ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഇന്നൊവേഷൻസ് (ആസാദി) ചെയർമാനും ഡയറക്ടറുമായ ആർകിടെക്ട് ബി.ആർ. അജിത്തിന് അക്കാഡമിക് യൂണിയൻ ഒഫ് ഓക്‌സ്‌ഫോഡിന്റെ ഓണററി പ്രൊഫസർ പദവി ലഭിച്ചു.

യൂറോപ്പ് ബിസിനസ് അസംബ്ലി ഡയറക്ടർ ജനറൽ പ്രൊഫ. ജോൺ നെറ്റിംഗ്, ഗ്ലോബൽ ക്ലബ് ഒഫ് ലീഡേഴ്‌സ് പ്രസിഡന്റും ന്യൂവേൾഡ് ഇൻസൈറ്റ് ലിമിറ്റഡ് സി.ഇ.ഒയുമായ ക്രീസ്റ്റീന ബ്രിഗ്‌സ് എന്നിവർ ബി.ആർ അജിത്തിനെ സർട്ടിഫിക്കറ്റും ഗൗണും നൽകി ആദരിച്ചു. ആർക്കിടെക്ചർ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പദവി നൽകിയത്.