paliyathuruth-sevasagam-
പാല്യത്തുരുത്ത് പൊതുജന സേവാ സംഘം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : നാല് ദിവസങ്ങളായി നടന്നു വന്ന പാല്യത്തുരുത്ത് പൊതുജന സേവാസംഘം സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരം സലിം വിശിഷ്ട അതിഥിയായിരുന്നു. ബ്ളോക്ക് പഞ്ചായത്തംഗം രജിത ശങ്കർ, സംഘം മുൻ സെക്രട്ടറി ടി.ആർ. നാരായണൻ, സംഘം മുൻ പ്രസിഡന്റ് എം. നാണുക്കുട്ടൻ, വിവേകോദയം ഗ്രാമീണ വായനശാല പ്രസിഡന്റ് ഒ.എസ്. സന്ദീപ്, കെ.എം. സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ഐഡിയ സ്റ്റാർ സിംഗർ സുധീഷും സംഘത്തിന്റെയും ഗാനമേളയോടെ സമാപിച്ചു.