ആലുവ: കളിമണ്ണിന്റെ ലഭ്യതക്കുറവ് മൂലം നൂറ് കണക്കിന് നിർമ്മാണ തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധിയിലാണെന്ന് മൺപാത്ര നിർമ്മാണ തൊഴിലാളി സംഘടന ജില്ലാ കൺവെൻഷൻ ചൂണ്ടിക്കാട്ടി. അമിതമായ വിലനൽകി ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് കളിമണ്ണ് കൊണ്ടുവരുന്നത്. ഇതേത്തുടർന്ന് കളിമൺ വസ്തുക്കൾക്ക് വില കൂട്ടേണ്ടതായും വരുന്നു. സംസ്ഥാനത്ത് നിന്നുതന്നെ കൂടുതൽ കളിമണ്ണ് ലഭ്യമാക്കുന്നതിനുള്ള നടപടി വേണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പരമ്പരാഗത മൺപാത്ര ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.സി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ഗോപി, കെ.ടി. മണി, എസ്. മോഹനൻ, എ.സി. സനൽ, എ.കെ. ഗോപി എന്നിവർ സംസാരിച്ചു.