rajeev
ജില്ലാ പൊലിസ് വായ്പാ സഹകരണ സംഘം ആലുവ ബ്രാഞ്ച് ഓഫീസ് മന്ദിരത്തിൽ ആരംഭിച്ച നീതി ലാബ് മുൻ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ പൊലീസ് വായ്പാ സഹകരണസംഘം ആലുവ ബ്രാഞ്ച് ഓഫീസ് മന്ദിരത്തിൽ ആരംഭിച്ച നീതി ലാബ് മുൻ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസ് സംവിധാനത്തിൽ ലാബ് തുടങ്ങുന്നത്. വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഉപഹാരങ്ങൾ നൽകി.
സംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി അനിൽകുമാർ, ബെന്നി കുര്യാക്കോസ്, എം.കെ. മുരളി, എം.പി. സുരേഷ്‌കുമാർ, എം.വി. സനിൽ, എൻ.വി. നിഷാദ്, എം.കെ. രേണുകാ ചക്രവർത്തി തുടങ്ങിയവർ പ്രസംഗിച്ചു.