പറവൂർ : കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയുടെ 2019 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. കലാസാഗര പുരസ്കാരം ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ആർ. സുകുമാരനും ശ്രേഷ്ഠകലാനിധി പുരസ്കാരം നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കരയ്കും കാഥികരത്ന പുരസ്കാരം കാഥികൻ എം.ആർ. പയ്യട്ടത്തിനും കലാശ്രേഷ്ഠ പുരസ്കാരം സിനിമാനടൻ ജയൻ ചേർത്തലയ്ക്കുമാണ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ആലപ്പി ഋഷികേശ്, സുരജ് സത്യൻ, പുളിമാത്ത് ശ്രീകുമാർ. സുജയ് സത്യൻ എന്നിവരടങ്ങുന്ന അവാർഡ് നിർണയ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഏപ്രിലിൽ പറവൂരിൽ നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.