കൊച്ചി : ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം മുമ്പ് ഇറക്കിയ ഭൂമിയേറ്റെടുപ്പ് വിജ്ഞാപനം റദ്ദായി. സർവേ നടപടികൾ പൂർത്തിയാക്കി തുടർ വിജ്ഞാപനം ഇറക്കാൻ കഴിയാതെ വന്നതിനാലാണ് കാലഹരണപ്പെട്ടത്.ഹൈക്കോടതി തുടർനടപടികൾ നേരത്തെ സ്റ്റേ ചെയ്തിരുന്നു. വിജ്ഞാപനം തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ 45 മീറ്റർ പദ്ധതി തീർത്തും അപ്രായോഗികമാണെന്ന് തെളിഞ്ഞതായി ദേശീയപാത സംയുക്തസമരസമിതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ നേരത്തെ ഏറ്റെടുക്കുകയും ഉപയോഗിക്കാതെ കാടുകയറി കിടക്കുകയും ചെയ്യുന്ന 30 മീറ്റർ ഉപയോഗിച്ച് ആറുവരിപ്പാതയോ എലവേറ്റഡ് ഹൈവേയോ നിർമ്മിച്ച് പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.