ആലുവ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പഠനക്ലാസ് നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ക്ലാസെടുത്തു. ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ജോർജ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം, പി.വി. സുനിർ, ആനന്ദ് ജോർജ്, പി.വി. എൽദോ, പി.കെ. രമേശൻ, പി.എ. മുജീബ്, കെ.കെ. ശിവാനന്ദൻ, സി.യു. യൂസഫ്, എ.കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു.