കളമശേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് കളമശേരിയിൽ സെക്യുലർ മാർച്ച് നടത്തി. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇടപ്പള്ളി ടോളിൽ നിന്ന് നോർത്ത് കളമശേരിയിലേക്ക് മാർച്ച് നടത്തിയത്. കെ പി സി സി സെക്രട്ടറി ബി എ അബ്ദുൾ മുത്തലിബ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് നടന്ന പ്രതിഷേധ സദസ് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി കെ ഷാനവാസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡി.സി.സി സെക്രട്ടറിമാരായ കെ വി പോൾ, ശരീഫ് മരക്കാർ, ലിസി ജോർജ്, ജോസഫ് ആൻറണി, കളമശേരി നഗരസഭ ചെയർപേഴ്സൺ റുക്കിയ ജമാൽ, എ ഐ യു ഡബ്ലു സി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, ടി കെ കുട്ടി, എ കെ ബഷീർ, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ , മധു പുറക്കാട്ട്, അഷ്കർ പനയപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.