ആർക്കും പരിക്കില്ല

കൊച്ചി:ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ നടുറോഡിൽ കത്തിയമർന്നു. ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ തേവര ജംഗ്‌ഷനിലായിരുന്നു സംഭവം.

തേവര ഫെറി റോഡിൽ നിന്ന് വന്ന വാനിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ സനിൽ അതിവേഗം വാഹനമോടിച്ച് വെണ്ടുരുത്തി പാലത്തിനോട് ചേർന്നുള്ള സ്ഥലത്ത് നിറുത്തി. ഇയാൾ ചാടിയിറങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കകം വാഹനത്തിൽ തീപടർന്നു. ഗാന്ധിനഗർ, നേവി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായി കത്തിനശിച്ചു. യാത്രക്കാർ ആരുമില്ലായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.