തൃപ്പൂണിത്തുറ: കേരളകൗമുദിയുടെ നവീകരിച്ച തൃപ്പൂണിത്തുറ ബ്യൂറോ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട നടേപ്പിള്ളി ബിൾഡിംഗിലെ ഓഫീസിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി നിർവഹിച്ചു . കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് കെ.പി. രാജീവൻ അദ്ധ്യക്ഷനായിരുന്നു. സീനിയർ മാർക്കറ്റിംഗ് മാനേജർ റോയ് ജോൺ, ബ്യൂറോ ചീഫ് എം.എസ്. സജീവൻ, , അസി. സർക്കുലേഷൻ മാനേജർ പി.കെ. മുരളീധരൻ, എസ്.എൻ ഡി പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിഅംഗം എൽ. സന്തോഷ് , എസ്.എൻ.ഡി.പിയോഗം ശാഖാ ഭാരവാഹികളായ ഡി. ജിനുരാജ്, പി.വി. സജീവ്, സോമൻ മാനാറ്റിൽ, ചിത്രകാരൻ ബിനുരാജ് കലാപീഠം തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ ലേഖകൻ പി.ആർ. പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.