കോതമംഗലം: തൊഴിലാളികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രതിബദ്ധയോടെ പ്രവർത്തിച്ചാൽ വികസനം സാദ്ധ്യമാകുമെന്നതിന് തെളിവാണ് നേര്യമംഗലം ജില്ലാ കൃഷി തോട്ടമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.നേര്യമംഗലം
ജില്ലാ കൃഷിതോട്ടത്തിലെ ഫാം ഫെസ്റ്റും കരനെൽ കൃഷിയുടെ കൊയ്ത്തുത്സവവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൂന്നാർ വിനോദസഞ്ചാര കേന്ദ്രത്തിലേക്കു പോകുന്ന വിദേശ ടൂറിസ്റ്റുകൾക്കടക്കമുള്ളവർക്ക് ഇടത്താവളമായി നേര്യമംഗലം കൃഷി ത്തോട്ടംമാറ്റാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു
ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സൗമ്യ ശശി, കെ.ടി അബ്രഹാം, സരളാമോഹനൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ ശിവൻ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, ഫിനാൻസ് ഓഫീസർ ജോബി തോമസ്, എന്നിവർ പ്രസംഗിച്ചു.
പ്രവർത്തന മേഖലയിൽ മികവു പുലർത്തിയവരെ മന്ത്രി ആദരിച്ചു. ഫാമിലെ ക്‌ളാർക്ക് വി.ആർ അശ്വതിയാണ് വെബ് സൈറ്റ് രൂപകൽപ്പന ചെയ്തത്.