കോതമംഗലം: പത്ത് വർഷം പൂർത്തീകരിക്കുന്ന യുഡിഎഫ് ഭരണനേതൃത്വം നൽകിയ വാഗ്ദാനങ്ങളായ പൊതുശ്മശാനം, മാലിന്യ നിർമാർജനം, ടൗൺ ഹാൾ, സ്റ്റേഡിയം, ഡബ്ബിംഗ് യാർഡ് തുടങ്ങിയത് ഒന്നു പോലും ആരംഭിക്കാൻ കഴിയാതെ അഴിമതികൾക്കും, കെടുകാര്യസ്ഥതയ്ക്കുംസ്വജനപക്ഷപാതം എന്നിവക്ക് വേണ്ടി നില കൊള്ളുന്ന യുഡിഎഫ് ഭരണ സമിതിക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. . ഉപരോധസമരം സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി. സിപിഐഎം ഏരിയാ സെക്രട്ടറി ആർ അനിൽകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എം കെ രാമചന്ദ്രൻ, ഷാജി മുഹമ്മദ്, സി പി എസ് ബാലൻ, മാർട്ടിൻ സണ്ണി, കെ പി മോഹനൻ, പി പി മൈതീൻഷാ, കെ എ നൗഷാദ്, കെ വി തോമസ് എന്നിവർ സംസാരിച്ചു.