കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസിക്കുടിയിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ കോതമംഗലത്തേക്ക് തലച്ചുമടായി മൂന്ന് കിലോമീറ്ററോളം കൊണ്ടു പോകേണ്ടി വന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തെക്കുറിച്ചുള്ള മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോടും 'ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു.