കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്റെയും ഗാന്ധിഭവൻ കമ്മിറ്റിയുടെയും മുൻ ചെയർമാനുമായിരുന്ന കെ.പി.മാധവൻനായരുടെ 23ാം ചരമവാർഷികം വെള്ളിയാഴ്ച പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ അഡ്വ.പി.ടി.തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുംവി.ഡി.സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വി.കേശവൻ , പി.രാമചന്ദ്രൻ നായർ, സി.ഡി.വത്സലകുമാരി എന്നിവർ സംസാരിക്കും. വി.പി.ജി മാരാർ സ്വാഗതവും കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷൻ സെക്രട്ടറി കെ.പി.ഗോപാലപൊതുവാൾ നന്ദിയും പറയും.