കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം ജില്ലാ ഓഫീസിലും, ആലുവ, ത്യപ്പൂണിത്തുറ എന്നീ മിനി സിവിൽ സ്‌റേറഷനുകളിലും, നോർത്ത് പറവൂർ ഗവ.സെർവ്വന്റ്‌സ് കോഓപ്പറേററീവ് ബാങ്ക് ഹാളിലും, കോതമംഗലം പി.ഡബ്‌ളിയു.ഡി റസ്‌ററ് ഹൗസിലും, ഫോർട്ട്‌കൊച്ചി പട്ടാളം റോഡിലുള്ള വ്യാപാരി വ്യവസായി ഭവനിലും 10 മണി മുതൽ 5 മണി വരെ പെൻഷൻകാർക്ക് മസ്‌റററിംഗിന് പ്രത്യേക സൗകര്യം ഒരുക്കി. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മസ്‌റററിംഗ് നടത്താം.