കൊച്ചി: തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് ഭഗവതിക്ഷത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് താലം ഘോഷയാത്ര നടന്നു. താലാചര്യൻ ബ്രഹ്മശ്രീ മുട്ടംമ്പാടി നാരായണൻ ഗോപാലകൃഷ്ണൻ പോറ്റിയുടെ കാർമ്മികത്വത്തിൽ വാരിയംപുറം ഘണ്‌ഠാകർണ്ണക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എം.കെ.കെ.നായർ പുതുമന നാഗക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് നാഗാരാധന, രഥപൂജ, കർപ്പൂരദീപക്കാഴ്ച എന്നിവയ്ക്ക് ശേഷം താലം ഘോഷയാത്ര പള്ളിപ്പറമ്പ് കാവ് ദേവീക്ഷത്രത്തിലെത്തി മഹാതാല സമർപ്പണം നടത്തി.