കൊച്ചി : ഈമാസം എട്ടിലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ നിഫാറ്റ് എംപ്ളോയിസ് അസോസിയേഷൻ തീരുമാനിച്ചു. യോഗം ആൾ ഇന്ത്യ ഡിഫൻസ് എംപ്ളോയീസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ജി. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഒ.സി. ജോയി, പി.ബി. സുധീഷ്‌ബാബു, പി.വി. ബാബു, ഒ.എസ്. സീന, എം. ഗിരീഷ്‌മോൻ, പി.എ. ഹരിപ്രസാദ്, എം.ആർ. രാജി എന്നിവർ പ്രസംഗിച്ചു.