കൊച്ചി: പൗരത്വ നിയമഭേദഗതിയുടെ പേരിൽ പാർലമെന്റിൽ മുഴങ്ങിയത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മരണമണിയാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേരള മുസ്ളിം ജമാഅത്ത് കൗൺസിലിന്റെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് സർക്കാരിന്റെ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികൾ പോരാട്ടം തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാള അഷറഫ്, എം.എം. ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു.