പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ കുണ്ഡലിനി പാട്ട് ആസ്പദമാക്കിയുള്ള മോഹിനിയാട്ട നൃത്താവിഷ്‌ക്കാരം ഏകാത്മകം മെഗാ ഇവന്റിനു മുന്നോടിയായി യൂണിയനിൽ നിന്നും പങ്കെടുക്കുന്നവരുടെ 'ഗുരു സമർപ്പണം' നാളെ നടക്കും. വൈകീട്ട് 6 ന് യൂണിയൻ ഗുരുമണ്ഡപത്തിനു മുൻപിൽ കലാകാരികൾ അരങ്ങേറ്റം കുറിക്കും. ചടങ്ങ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ ഉദ്ഘാടനം ചെയ്യും. 18 ന് തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് ലോക ഗിന്നസ് റെക്കോഡിൽ ഇടം തേടി നൃത്താവിഷ്ക്കാരം നടക്കുന്നത്. കുന്നത്തുനാട് യൂണിയനിൽ നിന്നും 200 പേരെയാണ് പങ്കെടുപ്പിക്കുന്നത്. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മ​റ്റി അംഗം എം എ രാജു,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, സെക്രട്ടറി ഇന്ദിര ശശി, മോഹിനി വിജയൻ,രമ സോമൻ തുടങ്ങിയവർ സംബന്ധിക്കും.