munshi
ഭാരതീയ വിദ്യാഭവനിൽ കെ.എം. മുൻഷി സ്‌മാരക പ്രഭാഷണം ഡോ.കെ.എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു. ഇ. രാമൻകുട്ടി, കെ. ശങ്കരനാരായണൻ, വേണുഗോപാൽ സി. ഗോവിന്ദ് തുടങ്ങിയവർ സമീപം

കൊച്ചി: ജീവിതമത്സരത്തിൽ വിജയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടവരാണ് അദ്ധ്യാപകരെന്ന് സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ കെ.എം. മുൻഷി സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളുടെ മത്സരം മറ്റുള്ളവരെ തോല്പിക്കാനല്ല, സ്വന്തം വിജയത്തിനാകണം. അത്തരം മൂല്യങ്ങളും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, സെക്രട്ടറി കെ. ശങ്കരനാരയണൻ, ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, രാജഗോപാൽ നായർ എന്നിവർ പങ്കെടുത്തു.