കൊച്ചി: കേരള പ്രിന്റേഴ്സ് അസോസിയേഷൻ (കെ.പി.എ) സംസ്ഥാനവ്യാപകമായി നടത്തുന്ന അച്ചടി സൗഹൃദ സന്ദർശനത്തിന്റെ ഉദ്‌ഘാടനം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജംഗ്‌ഷനിലെ വഞ്ചിസ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോൺപോൾ മുഖ്യപ്രഭാഷണം നടത്തും. മുഖ്യരക്ഷാധികാരി ആർ.സുരേഷ് അക്ഷരദീപം തെളിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.ഹസൈനാർക്ക് കൈമാറും. ജില്ല പ്രസിഡന്റ് ബിനുപോൾ അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത് പുതുവർഷ ദിന സന്ദേശം നൽകും. സംസ്ഥാന സെക്രട്ടറി ഇ.വി.രാജൻ സപ്ളിമെന്റ് പ്രകാശനവും ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്സ് ഗവേണിംഗ് കൗൺസിൽ മെമ്പർ സാനു.പി.ചെല്ലപ്പൻ കലണ്ടർ പ്രകാശനവും നിർവഹിക്കും. ജില്ല സെക്രട്ടറി കെ.കെ.ഉദയകുമാർ സ്വാഗതവും. ജില്ല ട്രഷറർ അനിൽ ഞാളുമഠം നന്ദിയുംപറയും.