കാലടി: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാണിക്യമംഗലം തുറ കാർണിവൽ മഴവിൽ 2020 കവി എസ്. രമേശൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി അദ്ധ്യക്ഷത വഹിച്ചു. മറ്റൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വാലസ് പോൾ, മെമ്പർമാരായ പുഷ്പമണി ജയപ്രകാശ്, ഗീതാ ബാബു, സോഫി വർഗീസ്, എം.ടി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ബിജു മാണിക്യമംഗലം സ്വാഗതം പറഞ്ഞു. ഇന്ന് അർദ്ധരാത്രി ഡിജെ സംഗീതത്തിന് അകമ്പടിയോടെ കൂറ്റൻ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ പുതുവർഷപ്പുലരിയെ വരവേൽക്കും. ജനുവരി ഒന്നിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കാർണിവൽ സമാപിക്കും.