കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെയും തിരുവാതിര അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവാതിരോത്സവം (അഖില കേരള തിരുവാതിരകളി മത്സരം) മാർച്ച് ഒന്നിന് അരങ്ങേറും.
തിരുവാതിരകളിയെ കുറിച്ചുള്ള ചർച്ചകൾ, അനുഷ്ഠാനങ്ങൾ, വകഭേദങ്ങളുടെ അവതരണം, സ്ത്രീപക്ഷ രംഗകലകളുടെ അവതരണം, തിരുവാതിര മുത്തശ്ശിമാരെ ആദരിക്കൽ എന്നിവയും നടക്കും.
ജനുവരി 9 മുതൽ 20 വരെ നടക്കു ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടൊപ്പം തിരുവാതിരോത്സവത്തിനുള്ള അപേക്ഷകളും സ്വീകരിക്കും. 10 മിനിറ്റ് ദൈർഘ്യമുള്ള തിരുവാതിരകളിയുടെ വീഡിയോ പകർപ്പും നൽകണം. 25 സംഘങ്ങളെയാണ് തിരഞ്ഞെടുക്കുക. വിജയികൾക്ക് ഒന്നാം സമ്മാനം 25000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും ലഭിക്കും. അവസാന തീയതി ജനുവരി 26. വിവരങ്ങൾക്ക് : 9744984301, 85478 47724, 9747380008, 8921882004. വാട്‌സ്അപ് നമ്പർ: 9745235310.