പെരുമ്പാവൂർ: 'ദേശീയ പണിമുടക്കിന്റെ ഭാഗമായി മുടക്കുഴപഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥയും സായഹ്ന സംഗമവും നടത്തി.ഐ.എൻ.റ്റി.യു സി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി എൻ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കാവുങ്ങൽ പി.കെ.ശിവദാസ് മത്തായി.ടി.ജേക്കബ് പി.പി.ശിവരാജൻ സി.കെ.ഗോപി ബിജു കീച്ചേരിൽ ടി.കെ രാജപ്പൻ ,ബിജു കെ.വി.ശിവൻ കെ.കെ.ജോസ് എ പോൾ എന്നിവർ പ്രസംഗിച്ചു.