അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ പാലാട്ടികൂനത്താൻ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ജെയ്‌സൻ, പഞ്ചായത്ത് അംഗം ധന്യ ബിനു, വാർഡ് വികസന സമിതി അംഗങ്ങളായ പോൾ വർഗീസ്, ബാലകൃഷ്ണൻ, ബിജു പി.സി, ജിമ്മി, ലോഫി ജോൺസൺ എന്നിവർ സംസാരിച്ചു.