പച്ചാളം: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ രൂപീകരിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ. വി.പി. സീമന്തിനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എ.കെ. ബോസ് കൗൺസിലിനെക്കുറിച്ച് വിശദീകരിച്ചു. കെ.കെ. തിലകൻ, പത്മിനി രമേശ്, ടി.വി. സോമൻ, പി. രാഘവൻ ഷെയ്ക്ക്, കെ.പി. സന്തോഷ്, ഡോ.എ.കെ. ബോസ്, എ.ആർ. മണി, പി.എസ്. ഭാസി എന്നിവരുൾപ്പെട്ട കൗൺസിൽ രൂപീകരിച്ചു.