അങ്കമാലി: അങ്കമാലി സബ് ട്രഷറി മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനും പുതിയ കോൺഫറൻസ് ഹാളും വിശ്രമമുറിയും നിർമ്മിക്കുന്നതിനായി 70 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് നിർമ്മാണം. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.