ആലുവ: ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി വി.എസ്. നവാസ് ചുമതലയേറ്റു. ഡിസംബർ മൂന്നിന് മട്ടാഞ്ചേരി എസ്.എച്ച്.ഒയായ വി.എസ്. നവാസിനെ ആലുവയിലേക്ക് മാറ്റി നിയമിച്ചതെങ്കിലും ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചുമതലയേൽക്കാൻ താമസിച്ചത്. മാസങ്ങളായി ആലുവ പൊലീസ് സ്റ്റേഷനിൽ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരില്ലായിരുന്നു. ഇതുവരെ എസ്.ഐ സാംസനാണ് എസ്.എച്ച്.ഒ ചുമതല വഹിച്ചിരുന്നത്.