പറവൂർ : പറവൂർ നഗരസഭയിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കായി അനുവദിച്ച കട്ടിലുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, കെ.എ. വിദ്യാനന്ദൻ, സജി നമ്പിയത്ത്, കെ.ജി. ഹരിദാസൻ എന്നിവർ സംസാരിച്ചു.