കൊച്ചി:വിശ്വകർമ്മ കലാസാഹിത്യ സംഘം വാർഷികാഘോഷം ഞായറാഴ്ച ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്ര മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.15 ന് വിവിധ ജില്ലകളിൽ നിന്നുള്ള ചിത്ര,ശില്പ കലാകാരൻമാർ തിരിതെളിക്കുന്നതോടെ കലാപരിപാടികൾ ആരംഭിക്കും. നൃത്തം, ഗാനം,സംഗീതകച്ചേരി, പുല്ലാങ്കുഴൽ, മൃദംഗം, സാക്സഫോൺ, മോണോആക്ട് , മാജിക് തുടങ്ങിയ പരിപാടികളാണുള്ളത്. വൈകിട്ട് 4.30ന് പൊതുസമ്മേളനം ഓട്ടൻതുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി നാരായണൻ അദ്ധ്യക്ഷനാകും. വിശ്വപ്രതിഭാ പുരസ്കാരം കവി ചുനക്കര രാമൻകുട്ടിക്ക് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി .യു രാധാകൃഷ്ണൻ സമർപ്പിക്കും. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. 6.30ന് മെഗാ സ്‌റ്റേജ് ഷോ.
സംസ്ഥാന പ്രസിഡന്റ് പി നാരായണൻ, സെക്രട്ടറി അനിൽ ബാലകൃഷ്ണൻ, എം.പി.ശിവദാസൻ, എം.ബിജുകൃഷ്ണ, പ്രോഗ്രാം കൺവീനർ എം ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.